നോക്കുകൂലി നിർത്തലാക്കാൻ പുതിയ സമിതികൾ
മെയ് 1 മുതൽ സംസ്ഥാനത്തു പൂർണമായും നോക്കുകൂലി നിർത്തലാക്കാൻ സർക്കാർ പുതിയ സമിതികൾക്ക് രൂപം നൽകുന്നു. പുതിയ സമിതിയിൽ കലക്‌ടർ ആയിരിക്കും അധ്യക്ഷൻ സമിതിയിൽ ജനപ്രതിനിധികൾ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ,വ്യാപാര വ്യവസായ പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഉണ്ടാകുക.
മെയ് 1 മുതൽ സംസ്ഥാനത്തു പൂർണമായും നോക്കുകൂലി നിർത്തലാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി മാർച്ച് 31 ന് അകം പുതിയ കമ്മിറ്റി രൂപീകരിക്കണം എന്ന് സർക്കാർ നിർദേശിച്ചു
