പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍

107 0

മാവേലിക്കര : പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍. ചെട്ടികുളങ്ങര കണ്ണമംഗലത്താണ് സംഭവം നടന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി സൈക്കിളില്‍ പോയ പതിനഞ്ചുകാരിയെ പിന്നാലെ ചെന്ന് കടന്നു പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കടവൂരിലുള്ള സ്‌കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. 

ചെന്നിത്തല കിഴക്കേവഴിമുറി അതുല്‍ ഭവനത്തില്‍ അതുല്‍ രമേശ് (24) ആണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്. ഡിസംബര്‍ 12 നാണ് സംഭവങ്ങളുമുണ്ടായത്. മറ്റത്തുള്ള സ്‌കൂളിലെ പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ രാവിലെ ഏഴരയോടെ ഇയാള്‍ തടഞ്ഞു നിര്‍ത്തി, പുറത്തു പഴുതാരയുണ്ടെന്ന് പറഞ്ഞ് കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

തുടര്‍ന്ന് ഒന്‍പതരയോടെയാണ് കടവൂരിലുള്ള സ്‌കൂളില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിച്ചത്. ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മാവേലിക്കര എസ്‌ഐ സി ശ്രീജിത്തും സംഘമാണ് പിടികൂടിയത്.

Related Post

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു

Posted by - May 8, 2018, 02:01 pm IST 0
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ഉത്തര്‍പ്രദേശിലെ ശംലിയിലെ കുത്തുബ്ഗഡ് ഗ്രാമത്തിലെ ലോകേഷ് കുമാര്‍ എന്ന കര്‍ഷകനെയാണ് വെടിവെച്ചു കൊന്നത്. രാജേഷ്, ധിമാന്‍,…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted by - Feb 13, 2019, 07:48 pm IST 0
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനാണ് ഉത്തരവിട്ടിരിക്കുന്നത്.…

നിപ്പാ വൈറസ് ബാധ: യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം 

Posted by - May 22, 2018, 08:02 am IST 0
ചെന്നൈ: നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളായ…

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

Posted by - Dec 25, 2018, 10:28 am IST 0
പമ്പ : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്ബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ…

Leave a comment