തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാര്‍ട്ടിയിലും ദേവസ്വം ബോര്‍ഡിലും എതിര്‍പ്പ് ശക്തം. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തോട് പോലും സംസാരിക്കാന്‍ പത്മകുമാര്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
