പന്തളം കൊട്ടാരാത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്‍റ്

175 0

തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരാത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോര്‍ഡ് 
തുടക്കം മുതല്‍ നടത്തിയത്. പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോര്‍ഡും താനും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തയ്യാറാണെന്നുമാണ് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മയുടെ നിലപാട്. മുമ്ബെങ്ങുമില്ലാത്ത രീതിയില്‍ ഭക്തര്‍ പിന്തിരിഞ്ഞു നിന്ന സാഹചര്യമാണുണ്ടായതെന്നും സുപ്രീം കോടതിയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കി സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങിയെന്നും ശശികുമാര്‍ വര്‍മ്മ വിമര്‍ശിച്ചിരുന്നു

Related Post

സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ശ്രീധരന്‍ പിള്ള

Posted by - Nov 14, 2018, 10:05 pm IST 0
തിരുവനന്തപുരം: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ള. യുവതീ പ്രവേശനം വിലക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍…

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത: ജാഗ്രത മുന്നറിയിപ്പ്‌ നല്‍കി

Posted by - Jul 1, 2018, 12:42 pm IST 0
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍…

ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

Posted by - Dec 15, 2018, 10:21 am IST 0
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി…

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് തുടരും; സൂര്യാഘാത മുന്നറിയിപ്പ് 10 വരെ

Posted by - Apr 8, 2019, 04:33 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിർദേശം 10 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും…

നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി

Posted by - Dec 1, 2018, 08:58 am IST 0
ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ…

Leave a comment