ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. കൂടാതെ ഉപയോക്താക്കള്‍ക്കുളള സബ്‌സിഡി തുക വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. സബ്‌സിഡി സിലിണ്ടറിന് 1.76 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണ് കൂടിയത്. ഓഗസ്റ്റ് മുതല്‍ 291.48 രൂപയാകും സബ്‌സിഡി ലഭിക്കുക. പുതുക്കിയ വില ചൊവ്വ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.
