പാലത്തില്‍നിന്ന് കല്ലടയാറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

84 0

പത്തനാപുരം: പിടവൂര്‍ മുട്ടത്തുകടവ് പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ന് പിടവൂര്‍ ജങ്ഷനില്‍ ബസിറങ്ങിയ യുവതി സമീപത്തെ ക്ഷേത്രത്തില്‍ തൊഴുതശേഷം പാലത്തെ ലക്ഷ്യമാക്കി പോകുന്ന സി.സി.ടി.വി. ദ്യശ്യം പോലീസ് കണ്ടെടുത്തിരുന്നു. ജങ്ഷനിലെ സ്ഥാപനത്തില്‍നിന്ന് കിട്ടിയ ദ്യശ്യം പരാതിക്കാരെ കാണിച്ച്‌ കാണാതായ യുവതിയാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. 

പെണ്‍കുട്ടി ആറ്റില്‍ ചാടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞസമയവും സി.സി.ടി.വി. ദൃശ്യത്തിലെ സമയവും പൊരുത്തപ്പെടുന്നതായും പോലീസ് അറിയിച്ചിരുന്നു. മഴ വകവയ്ക്കാതെ സേനയുടെ മൂന്നു യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം വാഴപ്പാറ സ്വദേശി ലേഖ (21)യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. മകളെ കാണാനില്ലെന്നുകാട്ടി ഇവരുടെ മാതാപിതാക്കള്‍ ഞായറാഴ്ച പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

Related Post

തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്നു; 9497975000 എന്ന നമ്പറില്‍ 24 മണിക്കൂറും കമ്മീഷണറെ വിളിക്കാം

Posted by - Feb 13, 2019, 07:44 pm IST 0
തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് 'കണക്‌ട് ടു കമ്മീഷണര്‍' എന്ന സംവിധാനവുമായി കേരള പോലീസ്. 9497975000 എന്ന നമ്ബറില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും…

സൈനികന്റെ വീട് ആക്രമിച്ച കേസ്: സംഭവം കൊല്ലത്ത് 

Posted by - Jul 8, 2018, 01:32 pm IST 0
കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ചു. സംഭവത്തില്‍  5 എസ് ഡി പി ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് നിന്നെത്തിയ അന്വേഷണ സംഘമാണ് കണ്ണൂരില്‍ നിന്ന്  എസ്…

ലോട്ടറി നമ്പർ തിരുത്തിയതായി പരാതി 

Posted by - Apr 24, 2018, 02:29 pm IST 0
കേരള സംസ്ഥാന ലോട്ടറി നമ്പർ തിരുത്തി സമ്മാന തുക തട്ടിയെടുത്തതായി പരാതി. നിർമൽ ടിക്കറ്റിലെ അഞ്ചാമത് സമ്മാനമായ 4000 രൂപ ചോറ്റാനിക്കരയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറി സ്റ്റാളിൽനിന്നും…

സു​രേ​ന്ദ്ര​ന് ജ​യി​ല്‍ മാ​റാ​ന്‍ അ​നു​മ​തി

Posted by - Nov 26, 2018, 06:58 pm IST 0
പ​ത്ത​നം​തി​ട്ട: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് ജ​യി​ല്‍ മാ​റാ​ന്‍ അ​നു​മ​തി. റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജ​യി​ല്‍ മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കാ​ണ് സു​രേ​ന്ദ്ര​നെ മാ​റ്റു​ന്ന​ത്.…

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് തുടരും; സൂര്യാഘാത മുന്നറിയിപ്പ് 10 വരെ

Posted by - Apr 8, 2019, 04:33 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിർദേശം 10 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും…

Leave a comment