തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടി വാഹനം ഇടിച്ച് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണയുടെ ഭര്‍ത്താവ് കൃഷ്‌ണകുമാറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടികളുമായി ചാടിവീഴുമ്ബോഴായിരുന്നു അപകടം. അതിവേഗത്തില്‍ എത്തിയ മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനം പ്രവര്‍ത്തകരെ ഇടിച്ചിടുകയായിരുന്നു.
