പി ജയരാജനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു

73 0

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. പീഡനക്കേസ് പ്രതിയായ യുവാവ് പി ജയരാജന്റെ ഡ്രൈവര്‍ എന്ന വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

പാവന്നൂര്‍ കടവിലെ മുഹമ്മദ് ഇസ്മാഈല്‍ , മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി ടി പി ബാസിത്ത് , മയ്യില്‍ ഇരുവാപ്പുഴ നമ്ബ്രത്തെ കെ.പി അനസ് കാക്കയങ്ങാട് പാറക്കണ്ടത്ത് കെ.പി ഷമീം , എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

വ്യാജ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പി ജയരാജന്‍ പോലീസില്‍ പരാതി നല്‍കിയത്. എസ് ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Post

ഇന്ധനവില വീണ്ടും കുറഞ്ഞു

Posted by - Dec 6, 2018, 10:56 am IST 0
കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് മൂലം പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 40പൈസയും ഡീസലിന് 44 പൈസയുമാണ് കുറഞ്ഞത്.…

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക്

Posted by - Dec 11, 2018, 12:43 pm IST 0
ജയ്‌പൂര്‍ : രാജസ്ഥാനില്‍ വോട്ട് എണ്ണിത്തീരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ തന്നെ . കോണ്‍ഗ്രസ് 95  സീറ്റില്‍ മുന്നേറുമ്പോള്‍ ബിജെപി 80 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്…

എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ വീണ്ടും ആക്രമണം

Posted by - Nov 28, 2018, 03:07 pm IST 0
കൊല്ലം : എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ കൊട്ടാരക്കരയില്‍ വീണ്ടും ആക്രമണം .അക്രമികള്‍ സന്താനന്ദപുരം മന്നത്ത് പത്മനാഭന്റെ പ്രതിമയും ലെഡുവരുത്തുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു . എന്‍എസ്‌എസ്…

ശബരിമലയില്‍  51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് നാരായണ വര്‍മ്മ

Posted by - Jan 18, 2019, 02:53 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി നാരായണ വര്‍മ്മ. സത്യവാങ്മൂലമെന്ന പേരില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാകാമെന്നും…

ശബരിമല യുവതി പ്രവേശനം; സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ ദേവസ്വം ബോര്‍ഡ്  

Posted by - Nov 9, 2018, 09:12 am IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കാനാവില്ലെന്ന മുന്‍ നിലപാടില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിയുന്നതായി സൂചന. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍…

Leave a comment