പു​ത​പ്പി​നു​ള്ളി​ല്‍ പൊ​തി​ഞ്ഞ് ക​രി​ങ്ക​ല്ലു കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ​യുവ​തി​യു​ടേ​തെ​ന്നു പോ​ലീ​സ് ; കൊലപാതകമെന്ന് സൂചന 

168 0

ആ​ലു​വ: പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യി​ല്‍ ആ​ലു​വ യു​സി കോ​ള​ജി​നു സ​മീ​പം വി​ദ്യാ​ഭ​വ​ന്‍ സെ​മി​നാ​രി​യോ​ടു ചേ​ര്‍​ന്നു​ള്ള കു​ളി​ക്ക​ട​വി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം യു​വ​തി​യു​ടേ​തെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പു​ത​പ്പി​നു​ള്ളി​ല്‍ പൊ​തി​ഞ്ഞ് ക​രി​ങ്ക​ല്ലു കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ഇ​ന്നു ക​ര​യ്ക്കെ​ടു​ത്തു ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കി. 

കു​ളി​ക്ക​ട​വി​ല്‍ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹം മ​ര​ക്കു​റ്റി​യി​ല്‍ ത​ട​ഞ്ഞു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ടെ​ത്തി​യ​ത് രാ​ത്രി​യി​ലാ​യ​തി​നാ​ല്‍ ഇ​ന്നു രാ​വി​ലെ​യാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​ത്.കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ര്‍​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ചൊ​വ്വാ​ഴ്ച രാ​ത്രി ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.  മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ണാ​താ​യ സ്ത്രീ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related Post

ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച്‌ തിയറ്ററുകളും

Posted by - Dec 19, 2018, 11:03 am IST 0
കൊച്ചി : ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച്‌ തിയറ്ററുകളും. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് തിയറ്റര്‍ ഉടമകള്‍ ഹര്‍ത്താലിന് 'കട്ട്' പറഞ്ഞിരിക്കുന്നത്. നേരത്തെ വ്യാപാരി…

ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നല്‍കി 

Posted by - Jun 15, 2018, 01:40 pm IST 0
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുത്. കേരള ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 km വേഗതയിലും ചില…

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

Posted by - Jun 9, 2018, 08:36 am IST 0
തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ശ്കതമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മീന്‍പിടിത്തക്കാര്‍ ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുഭാഗത്തേക്കു പോകരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു…

ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി എസ് എഫ് ഐ

Posted by - Jan 21, 2019, 05:17 pm IST 0
മലപ്പുറം : ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ. മലപ്പുറം നിലമ്ബൂര്‍ ഏരിയ സമ്മേളനത്തിലെ അനുശോചന റിപ്പോര്‍ട്ടിലാണ് എസ്…

ഇന്ധനവില വീണ്ടും ഉയര്‍ന്നു

Posted by - Sep 13, 2018, 08:14 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില…

Leave a comment