വയനാട്: മേപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. പരിസരവാസികളാണ് ആദ്യം പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു.
