ചെന്നൈ: പ്രതിദിനം വില വര്‍ധിച്ച് കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന് സാധിക്കുമെന്ന് പക്ഷെ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം "ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന് സാധിക്കും, പക്ഷെ സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച് അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്" ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ക്രൂഡ് ഓയിലിന്‍റെ വില ഇടിയുമ്പോഴെല്ലാം 15 രൂപ വരെ ഓരോ ലിറ്റര്‍ പെട്രോളിലും കേന്ദ്ര സര്‍ക്കാറിന് ലാഭം കിട്ടുന്നുണ്ട്. ഇത് ജനങ്ങള്‍ക്ക് നല്‍കാതെ ഓരോ ലിറ്ററിലും 10 രൂപ അധിക നികുതിയും ഈടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തു. "ഓരോ ലിറ്ററിന്‍മേലും കേന്ദ്ര സര്‍ക്കാറിന് 25 രൂപ വരെ അധികമായി ലഭിക്കുന്നുണ്ട് .
ഈ പണം യഥാര്‍ത്തത്തില്‍ ശരാശരി ഉപഭോക്താവില്‍ നിന്നുള്ളതാണിതെന്നും മുന്‍ ധനമന്ത്രി കുറിച്ചു. ചൊവ്വാഴ്‌ച ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ 76.87 ഉം ഡല്‍ഹിയില്‍ 84.70 ആയിരുന്നു വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമാണ് എണ്ണകമ്പനികള്‍ വലിയ രീതിയില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.