പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

110 0

കൊളത്തൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഒരുവര്‍ഷം മുന്‍പായിരുന്നു സംഭവം. പെണ്‍കുട്ടിയെ ഫോണ്‍ചെയ്തും മറ്റും ശല്യപ്പെടുത്തല്‍ തുടര്‍ന്നതിനാല്‍ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം കൊളത്തൂര്‍ എസ്.ഐ. സദാനന്ദനും സംഘവുമാണ് അറസ്റ്റുചെയ്തത് . 

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചെമ്മലശ്ശേരി ആലംപാറ വട്ടപ്പറമ്പില്‍ അമീര്‍ അലി (19), പാലൂര്‍ വേങ്ങമണ്ണില്‍ മുഹമ്മദ് ഷമീം (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒന്നാം പ്രതിയായ വെളുത്തങ്ങാടന്‍ റമീസാണ് കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ അശ്‌ളീല സൈറ്റുകള്‍വഴി പ്രചരിപ്പിക്കുകയും ചെയ്തത്. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഇയാളെ സഹായിച്ച കുറ്റമാണ് മറ്റു പ്രതികളില്‍ ചുമത്തിയത്.

Related Post

എസ് എ ടി യിൽ അതിക്രമം നടന്നു

Posted by - Apr 21, 2018, 11:13 am IST 0
എസ് എ ടി യിൽ അതിക്രമം നടന്നു ചികിത്സയ്‌ക്കെന്ന് കള്ളം പറഞ്ഞുകൊണ്ട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഷംനയുടെ ബന്ധുക്കൾ ആശുപത്രിയിൽ ആക്രമിച്ചു. ആക്രമണത്തിൽ ആശുപത്രിയുടെ…

തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ 

Posted by - May 23, 2018, 07:38 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച്‌ എണ്ണക്കമ്പിനികളുമായി കേന്ദ്ര…

വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ് 

Posted by - Mar 11, 2018, 03:38 pm IST 0
വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ്  നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - May 30, 2018, 12:56 pm IST 0
 തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രോയോഗിച്ചു.

മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തട്ടി ബൈക്ക് യാത്രികന് പരിക്ക് 

Posted by - Jun 15, 2018, 12:33 pm IST 0
അമ്പലപ്പുഴ: മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തട്ടി ബൈക്ക് യാത്രികന് പരിക്ക്. ഹൈവേയില്‍ പുന്നപ്ര കളിത്തട്ട് ഭാഗത്ത് വെച്ച്‌ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അമ്പലപ്പുഴയില്‍വെച്ചാണ് ബൈക്ക്…

Leave a comment