പെണ്‍വാണിഭ സംഘം പിടിയില്‍: സംഘത്തില്‍ സിനിമ-സീരിയല്‍ നടിമാരും 

74 0

തൃശൂര്‍; സിനിമ-സീരിയല്‍ നടിമാരെ ഉപയോഗിച്ച്‌ നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. പൂങ്കുന്നം ഉദയനഗര്‍ അവന്യൂ റോഡിലെ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്ന പെണ്‍വാണിഭ സംഘമാണ് പിടിയിലായത്. ഇപ്പോള്‍ അറസ്റ്റിലായ നടത്തിപ്പുകാരിയായ സ്ത്രീയെ പെണ്‍വാണിഭക്കേസില്‍ മുമ്പ് മണ്ണുത്തിയിലേയും നെടുപുഴയിലേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണെന്ന് പോലീസ് പറഞ്ഞു.

ഓരോ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷവും പഴയ പരിപാടി തന്നെയാണ് ഇവര്‍ തുടരുന്നതെന്നും പോലീസ് പറഞ്ഞു. നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്‌മി-45), പീച്ചി സ്വദേശി ഹരിപ്രസാദ് (25), പെരുമ്പിലാവ് സ്വദേശി ധനേഷ് (28) എന്നിവരും തിരുവനന്തപുരം, ഷൊര്‍ണൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ചുപേര്‍ പോലീസ് പിടിയിലായി. 

പിടിയിലായ പെണ്‍കുട്ടികള്‍ സിനിമ-സീരിയലുകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നവരാണ്. നാട്ടുകാരുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ അസമയത്ത് ഇവിടേക്കുള്ള ആളുകളുടെ പോക്കുംവരവും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്. ഒരുമാസംമുമ്പാണ് സംഘം വീട് വാടകയ്ക്ക് എടുത്തത്. സീരിയല്‍, സിനിമാ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്‌ത പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇവിടെ എത്തിച്ചിരുന്നത്. ജോലിയുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്ന നിലയിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. 

Related Post

മരം വീണ് രണ്ട് മലയാളികൾ മൈസൂരിൽ മരിച്ചു 

Posted by - May 2, 2018, 07:13 am IST 0
 മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി…

പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന് പി.ചിദംബരം

Posted by - May 23, 2018, 12:54 pm IST 0
ചെന്നൈ: പ്രതിദിനം വില വര്‍ധിച്ച്‌ കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന്​ പക്ഷെ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം "ലിറ്ററിന്…

പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ 

Posted by - Mar 10, 2018, 11:43 am IST 0
പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ  വിവാഹം വിവാദം സൃഷ്ട്ടിച്ച ഹാദിയ ഷെഫിൻ ജഹാൻ ദമ്പതികളുടെ വിവാഹം സുപ്രിം കോടതി ശരിവച്ച സന്തോഷത്തിലാണ് ഇരുവരും.കേസ് നടത്താൻ…

വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Posted by - Jul 8, 2018, 10:39 am IST 0
കോഴിക്കോട്: നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന…

Leave a comment