പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ
വിവാഹം വിവാദം സൃഷ്ട്ടിച്ച ഹാദിയ ഷെഫിൻ ജഹാൻ ദമ്പതികളുടെ വിവാഹം സുപ്രിം കോടതി ശരിവച്ച സന്തോഷത്തിലാണ് ഇരുവരും.കേസ് നടത്താൻ പല സംഘടനകളും സഹായിച്ചെങ്കിലും ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് പോപ്പുലർ ഫ്രണ്ടാണെന്നും അതിനു നന്ദി പറയാൻ പോപ്പുലർ ഫ്രണ്ട് ചെയർമാൻ പി. അബുബക്കറിനെ ഇരുവരും കോഴിക്കോട് ചെന്ന് കണ്ടു.
‘സ്വാതന്ത്ര്യം ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ട്. ഞങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദി’ – ഹാദിയ വ്യക്തമാക്കി. കോളേജിലേക്ക് മടങ്ങിപ്പോകും മുൻപ് മാധ്യമങ്ങളെ കാണും എന്നും ഹാദിയ പറഞ്ഞു.
