തൃശൂര്‍: ചേലക്കരയില്‍ പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. 35 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി തൃശൂരെ ഒരു ബാറില്‍ വച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസെത്തുകയും ഇതുകണ്ട് വിരണ്ടോടിയ പ്രജീഷ് കിണറ്റില്‍ വീണു മരിച്ചതാകാമെന്നാണ് കരുതുന്നത്. രാത്രിയോടെയാണ് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
