പ്രണയം നിരസിച്ചു: തൃശൂരിൽ പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു 

79 0

ചിയാരത്ത്:തൃശൂർ ചിയാരത്ത് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണം.  22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ നിതീഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. 

ഇന്ന് രാവിലെ വീട്ടിലേക്ക് കയറി വന്ന യുവാവ് കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയ്ക്ക് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തിരുവല്ലയിൽ സമാനമായ മറ്റൊരു സംഭവം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ നടുറോഡിൽ യുവാവ് സഹപാഠിയെ തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ തിരുവല്ല സ്വദേശിനി കവിത ഇക്കഴിഞ്ഞ മാർച്ച് 20ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 പ്രതിയായ അജിൻ റെജി മാത്യു മാവേലിക്കര സബ്‌ ജയിലിൽ റിമാൻഡിലാണ്.  ഇതിന്റെ ഞെട്ടലിൽ നിന്ന് കേരള സമൂഹം മുക്തമാകും മുമ്പേയാണ് പുതിയ സംഭവം.

Related Post

കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്

Posted by - Mar 29, 2019, 04:42 pm IST 0
തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ  റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ…

ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്

Posted by - Dec 6, 2018, 02:08 pm IST 0
കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്. യൂബര്‍, ഒല കമ്പനികളുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സഹകരിക്കില്ലെന്നാണ് കമ്ബനികള്‍ അറിയിച്ചിരിക്കുന്നത്.

കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മലയാളി മരിച്ചു

Posted by - Dec 31, 2018, 11:11 am IST 0
ചെന്നൈ: കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരു മലയാളി മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍…

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Posted by - May 29, 2018, 11:33 am IST 0
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

നിപ വൈറസ് ബാധ ആശുപത്രികളിലൂടെ: പുതിയ കണ്ടെത്തല്‍ ഇങ്ങനെ  

Posted by - Jun 3, 2018, 07:07 am IST 0
കോഴിക്കോട് : നിപ വൈറസ് പടര്‍ന്നത് ആശുപത്രികളിലൂടെയാണെന്നാണ് പുതിയ കണ്ടെത്തല്‍. മണിപ്പാല്‍ അക്കാദമി ഓഫ‌് ഹയര്‍എഡ്യൂക്കേഷനിലെ ഡിപ്പാര്‍ട്ട‌്മെന്റ‌് ഓഫ‌് വൈറസ‌് റിസര്‍ച്ച‌് തലവന്‍ ഡോ. ജി അരുണ്‍കുമാറാണ്…

Leave a comment