പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഓടിയൊളിച്ചുവെന്ന് ദേവസ്വം മന്ത്രി

61 0

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്‍റെ മറവില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഓടിയൊളിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ആരോപണം ഉന്നയിച്ചത്. ഏറ്റവും അപമാനകരമായ അവസ്ഥയിലാണ് രമേശ് ചെന്നിത്തലയും സംഘവും ചെന്നുപെട്ടിരിക്കുന്നത്. 

ഈ അവസ്ഥയില്‍ നിന്നും രക്ഷപെടാന്‍ അവര്‍ കൈകാലിട്ട് അടിക്കുകയാണ്. അതിനു വേണ്ടിയാണ് നിയമസഭയെ പ്രതിഷേധ വേദിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിഷയം അടിയന്തരപ്രമേയമായി വരുകയാണെങ്കില്‍ പറയാന്‍ മറുപടി തയാറാക്കിയാണ് താന്‍ സഭയിലെത്തിയത്. എന്നാല്‍ ബോധപൂര്‍വം സഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷം ഓടിയൊളിക്കുകയാണ് ചെയ്തതെന്നും ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി.
 

Related Post

ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ തിരക്ക്

Posted by - Apr 15, 2019, 04:49 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് നിരവധി പേരാണ് എത്തുന്നത്. രാവിലെ നാല് മണിക്ക് നട തുറന്നതിന് ശേഷമാണ് അയ്യപ്പ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരമൊരുങ്ങിയത്. മൂന്ന് മണിക്കൂര്‍ നേരം…

കുപ്പിവെള്ളത്തിന് വില കുറയും

Posted by - Apr 30, 2018, 08:44 am IST 0
സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1…

എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി: ഫലം മെയ് രണ്ടിനകം

Posted by - Apr 24, 2018, 01:01 pm IST 0
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി മെയ് രണ്ടിനകം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയുടെ സമയം കൂടി പരിഗണിച്ചായിരിക്കും ഫലപ്രഖ്യാപനം.  മെയ് ഒന്നിലെ…

 ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണ്ണായക ദിനം: ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Posted by - Sep 21, 2018, 06:58 am IST 0
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന്…

കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted by - Nov 19, 2018, 10:24 am IST 0
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വേണ്ടി പോയ കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. 14 ദിവസത്തേക്ക് ബിജെപി സംസ്ഥാന ജനറല്‍…

Leave a comment