തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നത് നിയമസഭ ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അനുമതി നല്കി. പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശന് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ സമയം അനുവദിച്ചിരിക്കുന്നത്.