പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

98 0

കൊച്ചി: പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. കിറ്റുകള്‍ സൂക്ഷിച്ച ഗോഡൗണിന്റെ താക്കോല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. മത സ്ഥാപനങ്ങളിലും, സ്‌കൂളുകളിലും കിറ്റുകള്‍ സൂക്ഷിക്കരുത് എന്ന നിര്‍ദേശം ഉണ്ടായതിനെ തുടര്‍ന്നാണ് കടമുറിയില്‍ കിറ്റുകള്‍ സൂക്ഷിച്ചതെന്ന് ചേരാനല്ലൂര്‍ വില്ലേജ് ഓഫീസര്‍ പറഞ്ഞു. 

എന്നാല്‍ കടമുറി ഷട്ടറിട്ട് പൂട്ടിയതിന് ശേഷം ഇതിന്റെ താക്കോല്‍ സിപിഎം കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും കൈവശം വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി മറ്റൊരു പൂട്ടിട്ട് ഗോഡൗണ്‍ പൂട്ടി താക്കോല്‍ അദ്ദേഹത്തിന്റെ കൈവശം വെച്ചു. വടുതലയിലായിരുന്നു സംഭവം. പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പൂട്ടിട്ട് പൂട്ടിയത്. നാട്ടുകാരുടെ പ്രതിഷേധത്തിന്റെ സമയത്ത് കാക്കനാടായിരുന്നു വില്ലേജ് ഓഫീസര്‍ ഷിനോജ്. പൊലീസ് വില്ലേജ് ഓഫീസറെ വിളിച്ചു വരുത്തി. താക്കോല്‍ തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞുവെങ്കിലും പുതിയ പൂട്ടിട്ട് പൂട്ടണമെന്ന് പൊലീസ് നിര്‍ദേശിക്കുകയായിരുന്നു.
 

Related Post

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 12, 2018, 08:25 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.

കുടുംബശ്രീ പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കേ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവം: കൊലപാതകത്തില്‍ കുടുംബശ്രീക്കാര്‍ക്കും പങ്ക്? 

Posted by - May 4, 2018, 09:59 am IST 0
തൃശൂര്‍: പുതുക്കാട് ചെങ്ങാലൂര്‍ കുണ്ടുകടവില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കേ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ കുടുംബശ്രീക്കാര്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്‌. ബിരാജുമായി ഗൂഢാലോചന നടത്തിയാണ് കുടുംബശ്രീക്കാര്‍ പ്രവര്‍ത്തിച്ചത്. ജീതു…

കൊച്ചിയിലെ പെട്രോള്‍ ആക്രമണം: ഉദ്ദേശം കൊലപാതകം 

Posted by - Apr 16, 2019, 05:10 pm IST 0
കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ്…

266.65 കോടി രൂപക്ക്  ജിഎസ്ബി മണ്ഡൽ ഇൻഷ്വർ ചെയ്‌തു 

Posted by - Sep 1, 2019, 07:25 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ : കിംഗ് സർക്കിളിലെ ഗൗഡ  സരസ്വത് ബ്രാഹ്മണ (ജിഎസ്ബി) സേവാ മണ്ഡലിന്ടെ ഗണപതി പന്തലിന്  ഈ വർഷം 266.65 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ…

കെ സ് ർ ടി സി ബസ് ലേബർറൂമായി

Posted by - Mar 17, 2018, 02:45 pm IST 0
കെ സ് ർ ടി സി ബസ് ലേബർറൂമായി കോഴിക്കോട് ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ആദിവാസി യുവതി ആൺകുഞ്ഞിന് ജന്മം നൽകി. വയനാട്ടിൽ വച്ചാണ്…

Leave a comment