ചെന്നൈ : മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആല്മഹത്യ ചെയ്ത സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ അന്ത്യശാസനവുമായി വിദ്യാര്‍ഥി കൂട്ടായ്മ. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഡി.എം.കെയും പ്രശ്‌നം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുവന്നു. രാവിലെ പത്തുമണിക്കുള്ളില്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ തീരുമാനിച്ചില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരത്തിന് ഇറങ്ങുമെന്നാണ് വിദ്യാര്‍ഥികള്‍ അധികൃതര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
