ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ വാഹന അപകടത്തില്‍ മരിച്ചു

112 0

തൃശൂര്‍ : ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു വാഹന അപകടത്തില്‍ മരിച്ചു. 52 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ബൈക്കില്‍ വരികയായിരുന്ന ബിജു എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു. ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ.ആര്‍.ക്യാമ്പിലെ പൊലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷിനു (31) നിസാര പരിക്കേറ്റു.

Related Post

ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു 

Posted by - Sep 22, 2018, 06:41 am IST 0
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍നിന്ന് കൊണ്ടുവരവെയാണ് ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. …

ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ കൈയേറ്റ ശ്രമം

Posted by - Oct 26, 2018, 07:41 am IST 0
ചേര്‍ത്തല: പഞ്ചാബിലെ ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ കൈയേറ്റ ശ്രമം. ഇന്നലെ വൈകിട്ട് അഞ്ചോടെ പള്ളിപ്പുറം…

പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ ? അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Posted by - Jun 9, 2018, 08:02 am IST 0
പത്തനംതിട്ട : പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അടൂര്‍…

ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​ന്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു

Posted by - Dec 14, 2018, 04:15 pm IST 0
സ​ന്നി​ധാ​നം: ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​ന്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി ഭാ​സ്‌​ക​ര്‍ (54) ആ​ണ് സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. അ​തേ​സ​മ​യം, ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍…

Leave a comment