കൊച്ചി : കന്യാസ്ത്രീ പീഡനക്കേസ് പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ നാളെ പൂര്‍ത്തിയാകുമെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള കോട്ടയം എസ്‌പി ഹരിശങ്കര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി അന്വേഷണ സംഘം ഫ്രാങ്കോ മുളക്കലിനെ 14 മണിക്കൂര്‍ ചോദ്യം ചെയ്‌തു. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ ബിഷപ്പ് പറഞ്ഞ പല കാര്യങ്ങളിലും സ്ഥിരീകരണം ആവശ്യമുണ്ട്. ഇതിനാലാണ് നാളെയും ചോദ്യം ചെയ്യല്‍ തുടരുന്നത്.
