തിരുവനന്തപുരം : ബസ് ചാര്‍ജ് മിനിമം പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഒരു വിഭാഗം ബസ് ഉടമകളാണ് സമരം നടത്താന്‍ തീരുമാനിച്ചത് .
എടുത്തു ചാടിയുള്ള പ്രഖ്യാപനമാണ് സമരമെന്നും ഇത് ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തും എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി . 90 ദിവസം കൊണ്ട് ടാക്‌സ് അടക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തിയെന്നും 15 വര്‍ഷം കഴിഞ്ഞ ബസുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്തു എന്നും,ബസ് ഉടമകള്‍ക്ക് ചെയ്തു കൊടുക്കാന്‍ പറ്റുന്ന എല്ലാ വിധ സഹായവുംലഭ്യമാക്കിയിട്ടുണ്ട് എന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു .