കൊച്ചിയിലെ ബാറുകളില്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. സൈലന്‍സിന് വിരുദ്ധമായി റസ്റ്റോറന്‍റുകളിലും മദ്യം വിളമ്പിയ രണ്ട് ബാറുകള്‍ക്കെതിരെ എക്സൈസ് നടപടിയെടുത്തു.
ബാര്‍ ലൈസന്‍സിന്‍റെ മറവില്‍ റസ്റ്റോറന്‍റുകളിലും പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാക്കി മദ്യം വിളമ്പുകയായിരുന്നു.
റസ്റ്റോറന്‍റുകളില്‍ മദ്യം വിളമ്പാന്‍ അനുവാദമുണ്ടെങ്കിലും ഇവിടെ ഭക്ഷണമേ ഉണ്ടായിരുന്നില്ല. മറിച്ച് ബാറിന് തുല്യമായി മദ്യം മാത്രമായിരുന്നു വില്‍പ്പന. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.
സംസ്ഥാനത്തെ നിരവധി ബാറുകള്‍ ഇത്തരത്തില്‍ ലൈസന്‍സിന് വിരുദ്ധമായി മദ്യം സപ്ലൈ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാര്‍ ഉടമകളടക്കം പത്ത് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. എറണാകുളം കലൂരിലെ ലാന്‍ഡ് മാര്‍ക്ക്,ഇടശേരി മാന്‍ഷന്‍ ബാറുകളിലാണ് ലൈസന്‍സിന് വിരുദ്ധമായി മദ്യം വിളമ്പുന്നതായി കണ്ടെത്തിയത്. ബാറുകളുടെ ഉടമകളും ജീവനക്കാരും ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരേ കേസെടുത്തു.