തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റ. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഡിജിപി ലോക്നാഥ് ബെഹ്‌റയെ സമീപിച്ചു. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് സി.കെ.ഉണ്ണി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരുന്നു.വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്. ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നല്‍കാന്‍ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
