ചെന്നൈ : വിജയ് നായകനായ ബിഗിലിന്റെ പ്രദർശനം വൈകിയതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ വിജയ് ആരാധകർ അഴിഞ്ഞാടി . കൃഷ്ണഗിരിയിൽ ബിഗിലിന്റെ പ്രത്യേക പ്രദർശനം വൈകിയതിലാണ് ആരാധകർ റോഡിലിറങ്ങിയത്.
ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിജയ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കൃഷ്‍ണഗിരിയിൽ മൂന്ന് തീയറ്ററുകളിൽ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പ്രദർശനം രണ്ട് മണിക്കൂർ നേരം വൈകുമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ആരാധകർ നഗരത്തിൽ അഴിഞ്ഞാടിയത്.
സിനിമയുടെ പോസ്റ്ററുകൾ നശിപ്പിച്ച ആരാധകർ റോഡിലിറങ്ങി ബാരിക്കേഡുകൾ തകർക്കുകയും സ്ഥാപനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. പോസ്റ്ററുകളും ബാരിക്കേഡും തീയിടുകയും ചെയ്തു.