ബെംഗളൂരു: പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയ്‌ക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ ബെംഗളുരു ഉള്‍പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 19 രാവിലെ ആറ് മുതല്‍ 21ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ.
വിവിധ രാഷ്ട്രീയ- സാമൂഹിക -വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചതിനാലാണ് നിരോധനാജ്ഞ. ബുധനാഴ്ച രാത്രി ഒമ്പത് മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.