കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വെടിവയ്പ്പിലെ അന്വേഷണം സുകേഷ് ചന്ദ്ര ശേഖര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളിലേക്കും വ്യാപിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ മുംബൈ അധോലോക സംഘത്തിലെ രവി പൂജാരയുടെ പേര് ആരോപിക്കുന്നത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് നടി ലീന മരിയ പോളിനെ ചോദ്യം ചെയ്യുന്നതോടെ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.