തിരുവനന്തപുരം: ഭരണകൂടത്തിന്റെ ചൂഷണങ്ങളെയും അടിച്ചമർത്തലുകളും കലയിലൂടെയും സാഹിത്യങ്ങളിലൂടെയും നേരിട്ട നാടാണ് കേരളം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കലാരൂപങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മുരളി ധരിൻ സംവിധാനം ചെയ്ത് രശ്മി സതീഷ് ആലപിച്ച പടുപാട്ട് എന്ന സംഗീത ആൽബമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കണ്ണൻ സിദ്ധാർദിന്റെ വരികൾ ഇതിനോടകം തന്നെ ശ്രദ്ധേയമായി. റെസാ ബാൻഡ് ആണ് പടുപാട്ട് ആൽബം നിർമ്മിക്കുന്നത്.
'ഇന്ത്യയിലെ കലാകാരന്മാർ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ലോകമെമ്പാടും സംഗീതം ക്രിയാത്മകമായി പ്രതിഷേധിക്കാനുള്ള മാർഗമായാണ് ഉപയോഗിക്കുന്നത്'. പടുപാട്ടിന്റെ അണിയറ പ്രവർത്തകർ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/IAmResmiSateesh/videos/2421090561243589/