തൃശൂരിൽ വെച്ച് കഴിഞ്ഞ ഞായറാഴ്‌ച ഭാര്യ ജീതുവിനെ പ്രട്രോളൊഴിച്ച് തീ കൊളുത്തികൊന്ന ഭർത്താവ് വിരാജുവിനെ മുംബൈയിൽ വെച്ച് കേരള പോലീസ് പിടിച്ചു. കുടുംബ പ്രശ്നമാണ് വിരാജുവിനെ കൊലപാതകത്തിലേക്ക് നയിച്ചത്.
പുതുക്കാട് എസ്ഐ യുടെ മേൽനോട്ടത്തിലുള്ള സംഘമാണ് മുബൈയിലെ വാഹന സൗകര്യമില്ലാത്ത ചേരി പ്രദേശത്തുനിന്നും വിരാജുവിനെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഉപയോഗിക്കാത്തതിനാൽ മൊബൈൽ ഫോൺ കേന്ദ്രികരിച്ചുള്ള തിരച്ചിൽ നടന്നില്ല. തുടർന്നാണ് വിരാജു മുബൈയിലെ ബന്ധുവീട്ടിലാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. വൈദ്യ പരിശോധന പൂർത്തിയാക്കിയതിനുശേഷം വിരാജുവിനും കൊണ്ട് പോലീസ് കേരളത്തിലേക്ക് തിരിക്കും.
