പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളിൽ ഭൂമിയുള്ള എല്ലാ ഭവന രഹിതർക്കും വീടുവെച്ചുനൽകാൻ കേന്ദ്രനുമതി ലഭിച്ചു. ഇതുപ്രകാരം കേരളത്തിലെ 82487 ഭവരഹിതർക്ക് ആനുകൂല്യം ലഭിക്കും.
കേരളത്തിലെ 32 നഗരസഭകളിലായി 5073 വീടുകളാണ് നിർമിക്കാൻ പോകുന്നത് ഇതിനു വേണ്ടി 203 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സംഗ്‌ഷനിങ് ആൻഡ് മോണിറ്ററിംഗ് സമിതി കഴിഞ്ഞ മാസം 26നാണ് അനുമതി നൽകിയത്. 2017 നു ശേഷം കരാറിൽ ഒപ്പുവെച്ച എല്ലാവർക്കും 4 ലക്ഷം രൂപയാണ് ലഭിക്കാൻ പോകുന്നത്. ധനസഹായമായി നൽകുന്ന 4 ലക്ഷം രൂപയിൽ നിന്നും ഒന്നര ലക്ഷം കേന്ദ്രവും അമ്പതിനായിരം രൂപ സംസ്ഥാനവും ബാക്കി വരുന്ന 2 ലക്ഷം രൂപ നഗരസഭയുമാണ് വഹിക്കുന്നത്.