ശബരിമല : മകരവിളക്ക് പ്രമാണിച്ച് ശബരിമലയില്‍ സുരക്ഷാ സേനയെ നിശ്ചയിച്ചു ഐജി, ഡിഐജി എന്നിവര്‍ ഓരോരുത്തരും 10എസ്പിമാരും ഉള്ള സുരക്ഷാ സംഘമാണ് ഉണ്ടാകുക .ഡിസംബര്‍ 30 മുതല്‍ ജനുവരി 16വരെയുള്ള സുരക്ഷാ ചുമതല ഏര്‍പ്പെടുത്തിയിരിക്കുന്നത് .സന്നിധാനത്തും പമ്ബയിലും കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കും നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ ഡിഐജി സഞ്ജയ്കുമാര്‍ ഗരുഡയ്ക്കുമാണ് സുരക്ഷാ ചുമതല ഏര്‍പ്പെടുത്തിയിരിക്കുന്നത് . പൊലീസ് ക്രമീകരണങ്ങളുടെ ചുമതല എരുമേലിയില്‍ ചൈത്ര തെരേസ ജോണിനും മസാമാധാന ചുമതല ക്രൈംബ്രാഞ്ച് എസിപി സഖറിയ ജോര്‍ജിനുമാണ് നല്‍കിയിരിക്കുന്നത് .
