മഞ്ജുവിന് വീണ്ടും സംഘപരിവാര്‍ ഭീഷണി

251 0

ശബരിമല ദര്‍ശനത്തിന് പോയ കൊല്ലം സ്വദേശി മഞ്ജുവിന് വീണ്ടും സംഘപരിവാര്‍ ഭീഷണി. പൊലീസിന്‍റെ സുരക്ഷ പിന്‍വലിച്ചതിന് ശേഷം ഫോണിലൂടെയും നേരിട്ടും ഭീഷണി ഉണ്ടായെന്ന് മഞ്ജു പറഞ്ഞു. കേസുകള്‍ ഉള്ളത് കാരണമാണ് പമ്പയില്‍ ഇക്കഴിഞ്ഞ ഇരുപതാം തീയതി എത്തിയ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവിനെ പൊലീസ് തിരിച്ചയച്ചത്.

മഞ്ജു പമ്പയിലത്തിയപ്പോള്‍ തന്നെ ചാത്തന്നൂരിലെ വീട് ഒരു സംഘം അടിച്ച്‌ തകര്‍ത്തു. മൂന്ന് ദിവസം പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. കണ്ടാലറിയാവുന്ന അന്‍പത് പേര്‍ക്കെതിരെയാണ് മഞ്ജുവിന്‍റെ വീട് ആക്രമണത്തിന് കേസെടുത്തത്.

പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും പൊലീസ് അറിയിച്ചു. വരുന്ന മണ്ഡലകാലത്ത് ശബരിമലയിലേക്ക് പോകാനാണ് തീരുമാനമെന്നും മഞ്ജു വ്യക്തമാക്കുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ മഞ്ജു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
 

Related Post

ഡോ ഡി ബാബു പോൾ അന്തരിച്ചു

Posted by - Apr 13, 2019, 11:50 am IST 0
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച്…

ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ; അണികൾ അകത്തായി

Posted by - Apr 21, 2018, 07:35 am IST 0
ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ അണികൾ അകത്തായി ഇസ്ലാമിക സംഘടനകളുടെ മേൽനോട്ടത്തിൽ ഈ മാസം പതിനാറിന് നടത്തിയ ഹർത്താലിൽ നൂറുകണക്കിനുപേർ അറസ്റ്റിൽ. ജമ്മുകശ്മീരിൽ 8 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച…

കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

Posted by - Nov 26, 2018, 07:52 pm IST 0
തിരുവനന്തപുരം: കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. അഴീക്കോട്ടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് ഹര്‍ജി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടും. അതേസമയം,…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി 

Posted by - May 17, 2018, 02:34 pm IST 0
കൊച്ചി: കാസര്‍കോട് ബാലകൃഷ്ണന്‍ വധത്തില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ബാലകൃഷ്ണന്‍. 2001 സെപ്റ്റംബര്‍ 18…

യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതായി പൊലീസ്

Posted by - Jan 2, 2019, 10:14 am IST 0
ശബരിമലയില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥീകരിച്ചു. . കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഈ മാസം…

Leave a comment