തിരുവനന്തപുരം : മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഗോഡൗണിന് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ഫാക്ടറിയില്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറി തുടരുന്നുണ്ട്. അഗ്നിശമനാ സേനയും പൊലീസും തീയണയ്ക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.