മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറി: ഗര്‍ഭസ്ഥ ശിശുവിന് ദാരുണാന്ത്യം 

113 0

ശാസ്താംകോട്ട : ശൂരനാട് വടക്ക് പള്ളിയില്‍ മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറി. ശാസ്താംകോട്ട ശൂരനാട് വടക്ക് മുസ്ലിം ജമാ അത്ത് പള്ളിക്കു സമീപത്താണ് സംഭവം നടന്നത്. സംഭവ സ്ഥലത്ത് തന്നെ ഗര്‍ഭസ്ഥ ശിശുമരിച്ചു . ശൂരനാട് വടക്ക് തെക്കേമുറി പ്ലാവിലതെക്കേതില്‍ നാഹി(19)യുടെ ഗര്‍ഭസ്ഥ ശിശുവാണു മരിച്ചത്.  നാഹിയെ പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നാഹിയുടെ ഭര്‍ത്താവിന്റെ മാതാവ് ഹസീന (45), ജാന്‍സി മന്‍സിലില്‍ സീനത്ത് (55) ഇവരുടെ പേരക്കുട്ടികളായ നയ്മ (9), സന (9) എന്നിവര്‍ക്കും അപകടത്തില്‍ പരുക്കുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ കണ്ണമം സ്വദേശി കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാള്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Related Post

ലൈംഗികാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

Posted by - Nov 26, 2018, 10:56 am IST 0
തിരുവനന്തപുരം: ലൈംഗികാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ സ്ഥിരീകരിച്ചു. ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍…

മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട

Posted by - Dec 6, 2018, 01:11 pm IST 0
മലപ്പുറം: മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നിന്നും 14 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ രാവിലെ പാലക്കാടിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പണം…

കെഎസ്ആർടിസിയിൽ 141 ജീവനക്കാരെ പിരിച്ചുവിട്ടു

Posted by - May 6, 2018, 08:51 am IST 0
സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് ഒരുവർഷം 120 ഡ്യൂട്ടി തികയ്ക്കാത്ത 141 ജീവനക്കാരെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു. പത്ത് വർഷത്തെ പ്രവർത്തിപരിചയവും ഒരു വർഷം 120 ദിവസം ജോലിയും ചെയ്യുകയാണ്…

മന്നം ജയന്തിക്ക് പെരുന്ന ഒരുങ്ങി

Posted by - Dec 30, 2018, 03:52 pm IST 0
ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് ആഘോഷങ്ങള്‍.…

കേരളത്തിൽ പണിമുടക്ക് തുടങ്ങി

Posted by - Apr 2, 2018, 09:31 am IST 0
കേരളത്തിൽ പണിമുടക്ക് തുടങ്ങി  ഇന്നലെ രാത്രി 12 മണിമുതലാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത് സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.…

Leave a comment