മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ തെക്കൻ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടതെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പുനൽകി.
ശ്രീലങ്ക – തമിഴ്‌നാട് തീരപ്രദേശത് രൂപപ്പെട്ട കാറ്റ് ശക്തമായി പടിഞ്ഞാറേക്ക് എത്തുമെന്നും ഇതിന് ഏകദേശം 50 കിലോമീറ്റർ വേഗതയുണ്ടാകും എന്നും അതിനാൽ അടുത്ത 36 മണിക്കൂർ നേരത്തേക്ക് ആരും തന്നെ കടലിൽ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പുനൽകി.
