മദ്യലഹരിയിലായിരുന്ന അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു

113 0

കട്ടപ്പന : മദ്യലഹരിയിലായിരുന്ന അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു. ഇടുക്കി ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി വിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിഷ്ണുവിന്റെ അനുജന്‍ ബിബിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

ബിബിന്‍ വീട്ടിലെത്തി സ്ഥിരമായി മദ്യപിച്ചു ബഹളം വച്ചിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ വീടിനുള്ളിലുണ്ടായിരുന്ന വിഷ്ണുവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു വീടിനുള്ളിലുണ്ടായിരുന്ന കത്തിയെടുത്തു വിഷ്ണുവിനു നേരെ വീശി.

കുത്തേറ്റയുടന്‍ വിഷ്ണു വീടിനുള്ളില്‍നിന്ന് ഇറങ്ങിയോടി സമീപവാസിയുടെ വീട്ടിലെത്തി തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍തന്നെ വിഷ്ണുവിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിഷ്ണുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ വാഹനത്തില്‍ തന്നെ ബിബിനെ നാട്ടുകാര്‍ ബലമായി കയറ്റിയിരുന്നു. വിഷ്ണു മരിച്ചതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Related Post

മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി

Posted by - Jan 4, 2019, 02:07 pm IST 0
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഒരാഴ്ച മുമ്പേ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ്. പരാതി ലഭിച്ചിട്ട്…

കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Apr 16, 2019, 10:50 am IST 0
ന്യൂഡൽഹി: കൊടും ചൂടിൽ ഉരുകുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ പ്രവചനം. ഇക്കൊല്ലത്തെ കാലവർഷം വൈകില്ലെന്നും കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.  രാജ്യത്ത്…

ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Nov 24, 2018, 01:12 pm IST 0
തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78.54 രൂപയും…

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

Posted by - Dec 27, 2018, 04:38 pm IST 0
കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ഇയാളെ റിമാന്‍ഡ്…

പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം

Posted by - Sep 15, 2018, 08:25 pm IST 0
തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്നത്. 25 സി…

Leave a comment