മധു വധം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
കഴിഞ്ഞ മാസം 22 ന് നാട്ടുകാരുടെ മർദ്ദനമേറ്റ് മധു എന്ന ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു എന്നാൽ ഇപ്പോൾ ജില്ലാ പോലീസ് മേധാവിയോട് മധുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് ഹാജരാക്കാൻ ആവിശ്യപെട്ടിട്ടുണ്ട്.
അരി മോഷ്ടിച്ചു എന്ന കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തുകയും ഇദ്ദേഹത്തെ മർദിക്കുന്നതുമായ വിഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു ഇതിൽ പ്രതിഷേധിച്ച് പലരും രംഗത്തുവന്നിരുന്നു. സംഭവത്തിൽ 16 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
