കൊച്ചി: ഐജി മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണന്‍ ഐജിയെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. പ്രമോഷന്‍ കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച സ്റ്റേഷനില്‍ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ടാണു ഗോപാലകൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.