മന്നം ജയന്തിക്ക് പെരുന്ന ഒരുങ്ങി

47 0

ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് ആഘോഷങ്ങള്‍. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ്‌എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ നടക്കുന്ന സമ്മേളനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. സമ്മേളന നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പന്തലിന്റെയും വേദിയുടെയും ഭക്ഷണശാലയുടെയും നിര്‍മാണം പൂര്‍ത്തിയായി.

മലബാര്‍ മേഖലയില്‍ നിന്നും ഹൈറേഞ്ചില്‍ നിന്നും തിങ്കളാഴ്ച മുതല്‍ പ്രതിനിധികള്‍ എത്തിത്തുടങ്ങും. ജനുവരി ഒന്നിന് രാവിലെ ആറിന് പ്രഭാതഭേരിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് എട്ടിന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടക്കും. 10.15ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സ്വാഗതവും വിശദീകരണവും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിര്‍വഹിക്കും. പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കും. സമ്മേളനത്തിനു ശേഷം മൂന്നിന് ബംഗളൂരു ജി രവികിരണും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്, ആറിന് ഡോ. എം നര്‍മ്മദയുടെ നേതൃത്വത്തില്‍ വയലിന്‍ ഫ്യൂഷന്‍, രാത്രി ഒമ്ബതിന് മേജര്‍ സെറ്റ് കഥകളി എന്നിവയാണ് കലാപരിപാടികള്‍.

മന്നം ജയന്തി ദിനമായ ജനുവരി രണ്ടിനു പ്രഭാതഭേരിയോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. തുടര്‍ന്ന് ഭക്തഗാനാലാപം, 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന തുടങ്ങും. ജയന്തി സമ്മേളനത്തിനു എത്തിച്ചേരുന്ന വിശിഷ്ടാതിഥികള്‍ക്കു 10.30ന് സ്വീകരണം. സമ്മേളനം 10.45ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഹൈക്കോടതി ജഡ്ജി എ വി രാമകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷനുമായ സി രാധാകൃഷ്ണന്‍ മന്നം അനുസ്മരണ പ്രഭാഷണം നടത്തും.

Related Post

വിശ്വാസികള്‍ ഇന്നു ചെറിയപെരുന്നാള്‍ ആഘോഷിക്കും

Posted by - Jun 15, 2018, 08:41 am IST 0
കോഴിക്കോട്: വ്രതാനുഷ്ഠാനങ്ങളിലൂടെ റമസാനില്‍ നേടിയെടുത്ത ആത്മശുദ്ധിയുമായി വിശ്വാസികള്‍ ഇന്നു ചെറിയപെരുന്നാള്‍ ആഘോഷിക്കും. ഇന്നു രാവിലെ ഈദ് ഗാഹുകളിലും പള്ളികളിലും ഒത്തുചേര്‍ന്ന് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കും. എന്നാല്‍…

തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും 

Posted by - Apr 7, 2018, 07:25 am IST 0
തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും  തിങ്കളാഴ്ച നടക്കാൻ പോകുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും വ്യക്തമാക്കി. ദലിത്‌…

കടൽക്ഷോഭത്തിൽ പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 09:43 am IST 0
 അഴിക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണുന്നതിനിടെ കടൽക്ഷോഭത്തിൽ പെട്ട എൻജിനീയറിങ് വിദ്യാർത്ഥി അശ്വനി(20)യുടെ മൃതദേഹം കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാർഡ് പ്രതാപന്റെ ഇടപെടൽ മൂലം തിരയിൽ പെട്ട…

ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ; അണികൾ അകത്തായി

Posted by - Apr 21, 2018, 07:35 am IST 0
ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ അണികൾ അകത്തായി ഇസ്ലാമിക സംഘടനകളുടെ മേൽനോട്ടത്തിൽ ഈ മാസം പതിനാറിന് നടത്തിയ ഹർത്താലിൽ നൂറുകണക്കിനുപേർ അറസ്റ്റിൽ. ജമ്മുകശ്മീരിൽ 8 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച…

Leave a comment