മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹീലർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ശക്തമായ കാറ്റും മഴയുമാണ് അപകടത്തിന് കാരണം. അപകടത്തെ തുടർന്ന് വൃന്ദാവൻ ഗാർഡൻ അടച്ചിട്ടിരിക്കുകയാണ്.
