മരടിലെ ഫ്ലാറ്റ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

122 0

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ ഉടമകൾക്ക് നഗരസഭാ നൽകിയ അവസാന തീയതി നാളെ. അവസാനിക്കും .അതിനാൽ  പ്രതിഷേധ പരിപാടികൾ തുടരാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. ഒഴിയണം എന്നാവശ്യപ്പെട്ടു നോട്ടീസ് കൈപ്പറ്റിയില്ലെങ്കിലും നോട്ടീസിനുള്ള മറുപടി നഗരസഭയ്ക്ക് പന്ത്രണ്ട് ഫ്ലാറ്റുടമകൾ നൽകിയിരുന്നു.

അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകില്ല  എന്നാണ്  ഫ്ലാറ്റുടമകളുടെ നിലപാട്.  കോടതിയെ സമീപിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്. നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്ന് കാണിച്ചാണ് ഫ്ലാറ്റുടമകൾ കോടതിയെ സമീപിക്കുന്നത്.

നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള മാർഗവും ലഭിക്കാനായി ഫ്ലാറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ സമരം ആരംഭിക്കാനും ഫ്ലാറ്റിലെ താമസക്കാർ തീരുമാനിച്ചിട്ടുണ്ട്.

Related Post

വിദേശ വനിതയുടെ കൊലപാതകം വഴിത്തിരിവിലേക്ക് 

Posted by - May 8, 2018, 01:52 pm IST 0
തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പ്രതികളായ ഉമേഷ്, ഉദയൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു

Posted by - Dec 5, 2018, 02:20 pm IST 0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദയില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330 -300 വിമാനമാണ് ഇന്ന് കരിപ്പൂരില്‍ ലാന്‍ഡ്…

ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക് 

Posted by - Jul 6, 2018, 11:50 am IST 0
തിരുവല്ല: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്കെന്ന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. പല തിരോധാനങ്ങളും കേരള പോലീസ് ഇതിനുമുമ്പ് അന്വേഷിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം വെല്ലുവിളി ഉയര്‍ത്തിയ ഒന്ന്…

ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

Posted by - Jan 4, 2019, 11:37 am IST 0
തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറഞ്ഞു. നട…

കെഎസ്ആർടിസിയിൽ 141 ജീവനക്കാരെ പിരിച്ചുവിട്ടു

Posted by - May 6, 2018, 08:51 am IST 0
സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് ഒരുവർഷം 120 ഡ്യൂട്ടി തികയ്ക്കാത്ത 141 ജീവനക്കാരെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു. പത്ത് വർഷത്തെ പ്രവർത്തിപരിചയവും ഒരു വർഷം 120 ദിവസം ജോലിയും ചെയ്യുകയാണ്…

Leave a comment