മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട

204 0

മലപ്പുറം: മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നിന്നും 14 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ രാവിലെ പാലക്കാടിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പണം പിടിച്ചെടുത്തത്. മലപ്പുറം കോഡൂര്‍ സ്വദേശിയായ വള്ളിക്കാടന്‍ കുഞ്ഞിമൊയ്തീന്റെ മകന്‍ സൈനുദ്ദീനെ(47) പെരിന്തല്‍മണ്ണ എസ്‌ഐ മഞ്ജിത് ലാല്‍ അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ബസ് സ്‌റ്റോപ്പില്‍ കണ്ട പ്രതിയെ തിരച്ചില്‍ നടത്തിയപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന 14 ലക്ഷം രൂപ കണ്ടെടുത്തത്.

ചെമ്മാട് സ്വദേശി റഷീദാണ് പണം വിതരണം ചെയ്യാല്‍ ഏല്‍പ്പിച്ചതെന്ന് പ്രതി അറിയിച്ചു.സ്ഥിരമായി പാലക്കാട്ടേക്ക് പണം വിതരണം ചെയ്യാന്‍ പോകാറുണ്ടെന്നും പ്രതി പറഞ്ഞു. കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് എസ്‌ഐ അറിയിച്ചു. അന്വേഷണ സംഘത്തില്‍ സിപിഒ കൃഷ്ണ കുമാര്‍, വിപിന്‍ ചന്ദ്രന്‍ , അനീഷ്, ജോസഫ് എന്നിവരുമുണ്ടായിരുന്നു.

Related Post

സൈനികന്റെ വീട് ആക്രമിച്ച കേസ്: സംഭവം കൊല്ലത്ത് 

Posted by - Jul 8, 2018, 01:32 pm IST 0
കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ചു. സംഭവത്തില്‍  5 എസ് ഡി പി ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് നിന്നെത്തിയ അന്വേഷണ സംഘമാണ് കണ്ണൂരില്‍ നിന്ന്  എസ്…

കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Posted by - Nov 22, 2018, 03:31 pm IST 0
കന്യാകുമാരി : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍.…

മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

Posted by - Nov 30, 2018, 02:58 pm IST 0
ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷവും പൊലീസ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളും ദര്‍ശനത്തിനെത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തി. കഴിഞ്ഞ മാസപൂജാ…

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

Posted by - Dec 25, 2018, 10:28 am IST 0
പമ്പ : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്ബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ…

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

Posted by - Jul 6, 2018, 10:22 am IST 0
ഇടുക്കി; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയാണ് ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ കുട്ടിയെ മര്‍ദ്ദിച്ചത്. സ്‌കൂള്‍…

Leave a comment