മല ചവിട്ടിയ യുവതികള്‍ എവിടെ?  രമേശ് ചെന്നിത്തല

256 0

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭക്തര്‍ക്ക് മുറിവേറ്റെന്ന് പറഞ്ഞ ചെന്നിത്തല ഭക്തര്‍ സര്‍ക്കാരിനോട് പകരം ചോദിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ഭരണാധികാരിയും ചെയ്യരുതാത്ത തെറ്റാണ് മുഖ്യമന്ത്രി പിണറായി ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വേഷപ്രച്ഛന്നം നടത്തിയാണ് യുവതികളെ മല കയറ്റിയത്. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി ബന്ധമുള്ള ആളാണ് ഒരു യുവതിയെന്നും ചെന്നിത്തല ആരോപിച്ചു. രണ്ടാമത്തെ യുവതിക്ക് സിപിഐ (എംഎല്‍) ബന്ധമുണ്ട്. യുവതികളെ പൊലീസ് ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള ഓപ്പറേഷനാണ് നടന്നതെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.മലചവിട്ടിയ യുവതികള്‍ ഇപ്പോള്‍ എവിടെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. യുവതികളെ കയറ്റണമെന്ന് മുഖ്യമന്ത്രിക്ക് എന്തിനാണ് നിര്‍ബന്ധമെന്നും ചോദിച്ച അദ്ദേഹം അര്‍ധ രാത്രിയില്‍ നടന്ന നാടകം ആണ് യുവതി പ്രവേശനമെന്നും പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി അഹങ്കാരത്തോടെയാണ് നിലകൊള്ളുന്നത്. വിശ്വാസ സമൂഹത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. വനിതാ മതിലില്‍ പങ്കെടുത്ത എല്ലാവരും ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ട്. വനിത മതിലില്‍ വിള്ളല്‍ ഉണ്ടായെന്നും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു 55 ലക്ഷം ആക്കിയെന്നും ചെന്നിത്തല പറഞ്ഞു. ആര്‍ എസ് എസിനും ബി ജെ പിയ്ക്കും അക്രമത്തിനുള്ള പാസ്പോര്‍ട്ട് നല്‍കിയത് സര്‍ക്കാരാണ്. ഇവിടെ അക്രമം നടത്തുന്നത് സി പി എമ്മും ബി ജെ പിയുമാണ്. രണ്ടു കൂട്ടരും പരസ്പരം മത്സരിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Related Post

കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി

Posted by - Nov 28, 2018, 01:19 pm IST 0
കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കെ സുരേന്ദ്രന് മറ്റൊരു കേസില്‍…

എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി

Posted by - Apr 20, 2018, 06:52 am IST 0
എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി. യുവതിയെ കരുനാഗപ്പള്ളിയിൽ വെച്ചാണ് കണ്ടെത്തിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന യുവതിയെ…

10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ 

Posted by - Jan 19, 2019, 11:00 am IST 0
തിരുവനന്തപുരം: 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ്  പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് 12  കോടി രൂപ വിലവരുമെന്ന് എക്സൈസ്…

ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം 

Posted by - Apr 3, 2018, 08:57 am IST 0
ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം  വാഹന പരിശോധന സമയത്ത് ജങ്ങളിൽനിന്നും ഒരുദിവസം കുറഞ്ഞത് 15000 രൂപയെങ്കിലും ഈടാക്കാൻ മേലുദ്യോഗസ്ഥരിൽ നിന്നും സമ്മർദ്ദം. ജനങ്ങളെ ചെറിയ കുറ്റത്തിന്…

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

Posted by - Dec 25, 2018, 10:28 am IST 0
പമ്പ : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്ബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ…

Leave a comment