ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ സാധാരണ ജീവിതത്തിലേക്കു പതുകെ നടന്നടുക്കുകയാണ് കുട്ടനാടും ചെങ്ങന്നൂരുമുൾപ്പടെയുള്ള ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ. മഹാപ്രളയത്തിനു കാരണമായ മഴയ്ക്ക് ശമനമായെങ്കിലും ചെറിയനാടും ചെങ്ങന്നൂരുമുൾപ്പടെയുള്ള പ്രദേശങ്ങൾ ഇപ്പോളും വെള്ളത്തിനടിയിലാണ്. ചെറിയനാടിലെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലൂടെ മീഡിയ ഐ ന്യൂസ് സംഘം നടത്തിയ യാത്ര.
