മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ എൻസിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും, കോൺഗ്രസിന് സ്പീക്കര്‍ സ്ഥാനവും നല്കാൻ ധാരണയായി. ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും ഉണ്ടാകും. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് സ്ഥാനങ്ങൾ സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കിയത്.
