മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരവേ മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എഴരയ്ക്ക് മുമ്പ് മറുപടി നല്‍കാനാണ് ഗവര്‍ണറുടെ നിര്‍ദേശിച്ചിരിക്കുന്നത്. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു.
