മാര്‍ച്ച്‌ അഞ്ച് വരെ മൂന്ന‌് ട്രെയിനുകള്‍ വൈകിയോടും

100 0

പാലക്കാട‌്: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച്‌ അഞ്ച് വരെ മൂന്ന‌് ട്രെയിനുകള്‍ വൈകിയോടും. എട്ടിമടയ‌്ക്കും വാളയാറിനുമിടയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.

ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604)മാര്‍ച്ച‌് അഞ്ച് വരെ 25 മിനിറ്റ‌് വാളയാറില്‍ പിടിച്ചിടും. കോയമ്പത്തൂരില്‍ നിന്ന‌് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ (56605) 20 മിനിറ്റ‌് മധുക്കരയില്‍ നിര്‍ത്തും. കണ്ണൂര്‍- കോയമ്ബത്തൂര്‍ പാസഞ്ചര്‍ (56650) വെള്ളി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ 35 മിനിറ്റ‌് വാളയാറില്‍ നിര്‍ത്തിയിടും.

യാത്രക്കാരുടെ തിരക്ക‌് പരിഗണിച്ച‌് ഹൂബ്ലി-കൊച്ചുവേളി-ഹൂബ്ലി (1277712778) പ്രതിവാര എക‌്സ‌്പ്രസിന‌് ഏഴ‌് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. ഹൂബ്ലിയില്‍ നിന്നുള്ള ട്രെയിനിന‌് രണ്ട്, ഒന്‍പത്,16 തീയതികളിലും കൊച്ചുവേളിയില്‍ നിന്നുള്ളതിന‌് 3, 10, 17 തീയതികളിലുമാണ‌് അധിക കോച്ച‌് അനുവദിച്ചിട്ടുള്ളത്.  

Related Post

ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Posted by - Dec 13, 2018, 08:29 am IST 0
തെലങ്കാന: തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് രാജ്ഭവനില്‍ വെച്ചാണ് ചടങ്ങ്. തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലി കൊടുക്കും.…

വനിതാ മതിലിനിടെ സംഘര്‍ഷം; 200 പേര്‍ക്കെതിരെ കേസ്

Posted by - Jan 2, 2019, 08:04 am IST 0
കാസര്‍ഗോഡ്: വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് ചേറ്റുകുണ്ടിലാണ് ഇന്നലെ അക്രമം അരങ്ങേറിയത്. സംഭവത്തില്‍ പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ…

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ ആക്രമണം

Posted by - Nov 11, 2018, 10:57 am IST 0
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അടക്കമുള്ളവരാണ് തങ്ങളെ ആക്രമിച്ചുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി…

സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

Posted by - Apr 28, 2018, 01:21 pm IST 0
കണ്ണൂര്‍: സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. ശനിയാഴ്ച രാവിലെ മാത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് ആണ് മരിച്ചത്.  മൃതദേഹം…

ശബരിമല വിഷയത്തിൽ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം: ശശി തരൂര്‍

Posted by - Nov 9, 2018, 11:04 am IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫ് നടത്തുന്ന വിശ്വസ സംരക്ഷണ ജാഥയുടെ സമാപനയോഗത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് ഇപ്പോൾ പങ്കെടുക്കാത്തത്. ശബരിമല…

Leave a comment