മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

87 0

ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷവും പൊലീസ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളും ദര്‍ശനത്തിനെത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തി.

കഴിഞ്ഞ മാസപൂജാ വേളയിലും ചിത്തിര ആട്ട വിശേഷത്തിനുംശേഷം തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറപ്പോഴും പ്രക്ഷോഭത്തിന് അയവില്ലാത്തതാണ് ഭൂരിപക്ഷം മാളികപ്പുറങ്ങളെയും ശബരിമലയില്‍ നിന്ന് അകറ്റിയത്. മുന്‍പ് ആയിരക്കണക്കിന് മാളികപ്പുറങ്ങളാണ് നിത്യവും സന്നിധാനത്ത് എത്തിയിരുന്നത്. എന്നാല്‍ ഈ തീര്‍ത്ഥാടനകാലത്ത് ശുഷ്കമായ സംഖ്യ മാത്രമാണ് സന്നിധാനത്ത് എത്തുന്നത്.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ മുതല്‍ തുടങ്ങുന്ന സുരക്ഷാ പരിശോധനകളും ഗതാഗത നിയന്ത്രണവും മാത്രമല്ല പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്ബയും ശബരിമലയിലേക്കുള്ള സ്ത്രീ സാന്നിദ്ധ്യം കുറച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.പമ്ബയില്‍ പ്രാഥമിക സൗകര്യത്തിനും വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള പരിമിധികളും മറ്റൊരു കാരണമായി.

Related Post

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

Posted by - Nov 22, 2018, 09:43 pm IST 0
സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. നാലു ദിവസത്തേക്കാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ഇന്ന് അര്‍ദ്ധരാത്രി വരെയായിരുന്നു നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു

Posted by - Dec 6, 2018, 01:15 pm IST 0
പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ…

ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Posted by - Sep 23, 2018, 12:31 pm IST 0
തൃശൂര്‍ കൊടകരയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കൊടകരയ്ക്ക് സമീപം ആളൂര്‍ പാലത്തിന് താഴെനിന്ന് ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ്…

മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

Posted by - Nov 6, 2018, 08:46 pm IST 0
കൊല്ലം:  പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു…

ഓച്ചിറ കേസ് ; പെൺകുട്ടിയെയും പ്രതിയെയും നാട്ടിലെത്തിക്കും

Posted by - Mar 27, 2019, 05:32 pm IST 0
കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. രാത്രിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയെ വൈദ്യ…

Leave a comment