മുംബൈയിലേക്ക് കർഷകരുടെ മാർച്ച്
അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. 25000 കർഷകർ പങ്കെടുക്കുന്ന മാർച്ച് തിങ്കളാഴ്ച്ച മുംബൈയിലെത്തും.
വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് കർഷകർ മാർച്ച് നടത്തുന്നത്. കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കലില്‍നിന്നു പിന്മാറുക, വിളകള്‍ക്കു കൃത്യമായ താങ്ങുവില ഉറപ്പാക്കുക, ഷ്ടപരിഹാരം വർധിപ്പിക്കുക, വനാവകാശ നിയമം, കാര്‍ഷിക പെന്‍ഷന്‍ വര്‍ധിപ്പിക്കുക,എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്, നദീസംയോജന പദ്ധതികള്‍ തുടങ്ങിയവ നടപ്പിലാക്കാൻ വേണ്ടിയാണ് ഈ മാർച്ച്.
തങ്ങളുടെ ആവിശ്യം നടപ്പിലാക്കില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭകരമായ സമര മാര്‍ഗങ്ങളിലേക്കു കടക്കും. 1995 മുതല്‍ 2013 വരെ 60,000 കര്‍ഷകരാണു മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് ഇങ്ങനെയുള്ള ദാരുണ സംഭവങ്ങൾ കാണുമ്പോൾ വെറുതെ നോക്കിനിൽക്കാൻ പറ്റില്ലെന്നും കർഷകർ വ്യക്തമാക്കി.
